photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ അൻപത്തി ഏഴാം നമ്പർ അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം.ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്താണ് 14ലക്ഷത്തി അൻപതിനായിരം രൂപ മുതൽ മുടക്കി കെട്ടിടം നിർമ്മിക്കുന്നത്. പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ശിലാസ്ഥാപനം നടത്തി.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ.യമുന അദ്ധ്യക്ഷതവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആർ.സുരേഷ്,എൻ.വി.ഷാജി ,ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരായ രതിമണി, നീതു, എന്നിവരും സി.കെ സത്യൻ, മേരി മാത്യു, അമ്പിളി എന്നിവർ സംസാരിച്ചു.