a

മാവേലിക്കര: സാംബവ മഹാസഭ മാവേലിക്കര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ, ഓൺലൈൻ പഠിതാക്കളായ 10 കുട്ടികൾക്ക് ടെലിവിഷൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കറ്റാനം മനോഹരൻ അദ്ധ്യക്ഷനായി. കുറത്തികാട് സാന്ത്വനം ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഹാസഭ എക്‌സിക്യൂട്ടി​വ് അംഗം പി.കെ.ശിവദാസൻ, ജില്ലാസെക്രട്ടറി കെ.സി.ആർ തമ്പി, സൂര്യാവിജയകുമാർ, എം.ടി. രാഘവൻ, ബിന്ദുസോമൻ, വേണുഗോപാൽ ചിറയിൽ, കവിതാവിജയൻ, പ്രിൻസ് കാവിൽ, എൻ.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അമ്പിളി സുരേഷ് ബാബു സ്വാഗതവും ട്രഷറർ മനോജ് മാങ്കാംകുഴി നന്ദിയും പറഞ്ഞു.