
ഹരിപ്പാട്: കാർത്തികപ്പള്ളി സ്വദേശിയെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങോലി ഏവൂർ കളീയ്ക്കൽ പരേതനായ ഫിറോസ് ഖാന്റെ മകൻ അനസ് ഫിറോസ് ഖാനെയാണ് (43) ശനിയാഴ്ച വൈകിട്ട് ജുബൈലിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ നാട്ടിൽ നിന്ന് ഭാര്യ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന്, ജോലി ചെയ്യുന്ന കമ്പനിയിൽ വിവരം അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ ഫിറോസിനെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. രണ്ട് വർഷമായി ജുബൈലിൽ മുസാദ് അൽ സൈഫ് കമ്പനിയിൽ പ്രാജക്ട് മാനേജരായി പ്രവർത്തിക്കുകയായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ജാസ്മിൻ അനസ്. മക്കൾ: ആബിദ് അനസ്, ആയിഷ അനസ്.