അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസിൽ ചേർന്നവർക്ക് ഡി.സി.സി പ്രസിഡന്റ് എം.ലിജു അംഗത്വം നൽകി. ഐ.നിസാമുദീൻ ( പുറക്കാട് മുൻ പഞ്ചായത്ത് മെമ്പർ), എ.ഐ.വൈ എഫ് മുൻ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ജോസഫ്ആൻറണി പുത്തൻപുരയ്ക്കൽ, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് പി.സി. ജയിംസൺ കുറ്റിക്കൽ , കേരള കോൺഗ്രസ് (എം )മണ്ഡലം സെക്രട്ടറി വി.ദിലീപൻ കൈതവളപ്പിൽ, എൻ.സി.പി മണ്ഡലം പ്രസിഡൻ്റ് നാഷണൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എന്നിവരാണ് കോൺഗ്രസിൽ ചേർന്നത് .ഡി .സി .സി ഓഫീസിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ, മുൻ ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, ബ്ലോക്ക് പ്രസിഡൻ്റ് എസ്. പ്രഭുകുമാർ, ഡി.സി .സി സെക്രട്ടറി പി.സാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ടി.മധു, പുറക്കാട് മണ്ഡലം പ്രസിഡന്റ് സി.രാജു, തോട്ടപ്പള്ളി മണ്ഡലം പ്രസിഡന്റ് സുനിൽ കുമാർ ,എ. കെ.ജി.ഗണേശൻ, എൽ. ബിജു, ഷിബു മാവുങ്കൽ ,ജി. ജിനേഷ്, സിറാജുദീൻ എന്നിവർ പങ്കെടുത്തു.