ഹരിപ്പാട്: വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 770 ലിറ്റർ വാഷ് എക്സൈസ് കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ശശികുമാറിന്റ നിർദേശാനുസരണം ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി.അരുൺ കുമാറും സംഘവും നടത്തിയ പരിശോധനയിൽ കരുവാറ്റ കുറിച്ചിക്കൽ കടവിന് വടക്കെ കരയിൽ ഈഴവൻകരി പാട്ടത്തിന് തെക്കേ ബണ്ടിന് സമീപം റയിൽവേ പുറമ്പോക്കിൽ നിന്നുമാണ് വാഷ് കണ്ടെത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ടി.എ.വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കുമാർ.വി.കെ, ജിയേഷ് ചാക്കോച്ചൻ.ജെ, രാജേഷ്.ബി, ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.