
ചേർത്തല:കെ.പി.സി.സി സെക്രട്ടറി എസ്.ശരത്തിന്റെ 'ഒപ്പമുണ്ട് ഞങ്ങൾ" ടിവി ചലഞ്ചിന്റെ ഭാഗമായി ഓൺലൈൻ പഠനത്തിനായി എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ വെട്ടയ്ക്കൽ 738-ാം നമ്പർ ശാഖയിൽ ടെലിവിഷൻ നൽകി.ശാഖ പ്രസിഡന്റ് കെ.എൽ.സുഭാഷ് അദ്ധ്യഷത വഹിച്ചു. എസ്.ശരത് ടെലിവിഷൻ കൈമാറി. സെക്രട്ടറി പി.സി.രാധാഷ്ണൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, വെട്ടയ്ക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എ.നെൽസൻ,എം.ജി.മനോജ് , രജ്ഞിത്ത്,വി.എസ്.മോഹൻ ദാസ്,കെ.കെ.മാധവൻ,ശാഖാ യോഗം കമ്മറ്റി അഗം പി.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു