വള്ളികുന്നം : സ്കൂട്ടറിൽ പോയ യുവതിയുടെ സ്വർണ്ണ മാലകൾ ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തു. വള്ളികുന്നം പള്ളിവിള സ്വദേശിയായ യുവതിയുടെ ആറു പവൻ വരുന്ന രണ്ട് മാലകളാണ് സംഘം പൊട്ടിച്ചെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ യുവതിയുടെ വീടിന് സമീപം വച്ചായിരുന്നു സംഭവം.ഹെൽമെറ്റ് ധിരച്ചയാളാണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചെടുത്തതെന്നും ഇയാൾക്ക് ഹെൽമെറ്റ് ഇല്ലാതിരുന്നതിനാൽ തിരിച്ചറിയാനാവുമെന്നും യുവതി പറഞ്ഞു. വള്ളികുന്നം പൊലീസിൽ പരാതി നൽകി.