sndp-3189

മാന്നാർ : നീറ്റ് പരീക്ഷയിൽ 3654-ാം റാങ്കും ഒ.ബി.സി വിഭാഗത്തിൽ 1052-ാം റാങ്കും കരസ്ഥമാക്കിയ 3189-ാം നമ്പർ ഡോ.പൽപ്പു സ്മാരക എസ്.എൻ.ഡി.പി ശാഖായോഗം അംഗം പ്രാവേലിൽ ബിജു - സിന്ധു ദമ്പതികളുടെ മകൾ ദിവ്യ റാണിയെ മാന്നാർ യൂണിയൻ മെമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി മെമ്പർ നുന്നു പ്രകാശ്, വനിതാ സംഘം ചെയർപേഴ്സൻ ശശികല രഘുനാഥ്, കൺവീനർ പുഷ്പാ ശശികുമാർ, വൈസ് ചെയർപേഴ്സൻ സുജാത നുന്നു പ്രകാശ്, തമ്പി കൗണടിയിൽ, ശശികുമാർ, അനിതാ, ലേഖാ വിജയകുമാർ, പ്രവദാ രാജപ്പൻ, അജി മുരളി, ബിജു, സന്ധ്യാ, വിജയകുമാർ എന്നിവർ പങ്കെടുത്തു.