
ആലപ്പുഴ : ഡെപ്യൂട്ടി കളക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ഉള്ളന്നൂർ ശാഖാംഗം ജ്യോതി ബിന്ദുകുമാറിനെ എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ പൊന്നാട അണിയിച്ചു. യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് ഉപഹാരം നൽകി. ചടങ്ങിൽ യൂണിയൻ കൗൺസിൽ അംഗങ്ങളായ സുരേഷ് മുടിയൂർക്കോണം, രേഖ അനിൽ, ഉദയൻ പാറ്റൂർ, ശിവജി ഉള്ളന്നൂർ, അനിൽ ഐസറ്റ്, ഉള്ളന്നൂർ ശാഖാ സെക്രട്ടറി വി.എസ്. ബിന്ദുകുമാർ എന്നിവർ പങ്കെടുത്തു.