
ആലപ്പുഴ: അറുപത് തികഞ്ഞ, ആദായ നികുതിദായകരല്ലാത്ത മുഴുവൻ പൗരന്മാർക്കും പ്രതിമാസം 10,000 രുപ പെൻഷൻ മൗലീകാവകാശമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.
ജില്ലാതല ഉല്‍ഘാടനം ആലപ്പുഴ പഴവീട് വില്ലേജ് ഓഫീസിനു മുന്നിൽ ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ്ബ് എബ്രഹാം നിർവഹിച്ചു.അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് മുരളി പര്യാത്ത് അദ്ധ്യക്ഷത വഹിച്ചു. എ.എൻ.പുരം ശിവകുമാർ, എൻ.അജിത് രാജ്, ബേബി പാറക്കാടൻ, സാബു കന്നിട്ട, ബിജു ചെത്തിശ്ശേരി എന്നിവർ പങ്കെടുത്തു.