ആലപ്പുഴ: ഗ്ലൂക്കോസ് തുള്ളി മരുന്ന് മൂക്കിലൊഴിച്ചാൽ കൊവിഡ് രോഗത്തിൽ നിന്ന് മുക്തി നേടാമെന്ന പ്രചാരണം വ്യാപകമായതോടെ മെഡിക്കൽ സ്‌റ്റോറുകളിൽ ഇവ തേടിയെത്തുന്നവരുടെ എണ്ണം ഉയരുന്നു.
25ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി രണ്ട് തുള്ളി വീതം രണ്ട് മൂക്കിലും 2 നേരം ഒഴിച്ചാൽ കൊറോണ വൈറസിനെ ഹൈഡ്രൊലൈസ് പ്രക്രിയയിലൂടെ അലിയിപ്പിച്ച് കളയാമെന്നാണ് പ്രചരണം. കൊയിലാണ്ടി സ്വദേശിയായ ഡോക്ടറുടെ കണ്ടുപിടുത്തത്തിനെ ഐ.സി.എം.ആർ അഭിനന്ദിച്ചിരുന്നെങ്കിലും ഈ മാർഗം ഫലവത്താണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നിട്ടും കഴിഞ്ഞ ഒരാഴ്ചയായി ഡെക്സ്ട്രോക്സ് 25% തിരക്കി നിരവധി പേരാണ് മെഡിക്കൽ സ്റ്റോറുകളിലെത്തുന്നത്.
''ഇത്തരത്തിലുള്ള വൃാജ പ്രചാരണങ്ങളാൽ പൊതു സമൂഹത്തെ കൊള്ളയടിക്കാൻ ഇറങ്ങിയിരിക്കുന്നവരെ തിരിച്ചറിയുക. വൈറസിനെ പ്രതിരോധിക്കേണ്ട മാർഗങ്ങൾ ഉത്തരവാദിത്വപെട്ടവർ അറിയിക്കും.
- സനൽ.സി, റീട്ടെയിൽ ഔഷധ ഫോറം