
ചേർത്തല:കണിച്ചുകുളങ്ങര പൊക്ലാശേരി ക്ഷീര സഹകരണ സംഘത്തിന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റ ശിലാസ്ഥാപനം, സൗജന്യമായി സ്ഥലം നൽകിയ ബീനാ സതീശൻ തൈയ്യിൽ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് തയ്യിൽ അമ്പിളി,ക്ഷീര വികസന ഓഫീസർ സിനിമോൾ,സംഘം സെക്രട്ടറി രമാദേവി,ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.