കായംകുളം: പിണറായി സർക്കാരിന്റെ തെറ്റായ കാർഷിക നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടല്ലൂർ കൃഷി ഭവന്റെ മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കർഷക കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം പ്രസിഡന്റ് യു.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി ഉദ്‌ഘാടനം ചെയ്തു. കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പ്രഹ്ലാദൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.കെ.സുധാകരൻ, ജെ.മോഹൻദാസ്, കോട്ടച്ചിറ രാജു,എൻ.ശിവരാജൻ, ചെറിയലേത്ത് രവി,ആർ.അനുരൂപ്,കെ.രവി,ഓമനക്കുട്ടൻ വെളുത്തിടത്ത്,എൻ.സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.