ഹരിപ്പാട്:വേദാന്ത വിശ്വവിദ്യാലയത്തിന്റെയും ശ്രീനാരായണ ദർശനപഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന
ശ്രീനാരായണഗുരുവിന്റെ ജനനീനവരത്നമഞ്ജരി എന്ന കൃതിയുടെ വ്യാഖ്യാനം ബ്രഹ്മയജ്ഞമായി ആരംഭിച്ചു. വിശ്വപ്രകാശം ശ്രീനാരായണഗുരു ദാർശനിക മാസികയുടെ ചീഫ് എഡിറ്റർ വിശ്വപ്രകാശം എസ്.വിജയാനന്ദ് ഗുഗിൾ മീറ്റ് വഴിയാണ് യജ്ഞം നടത്തുന്നത്. ഒൻപതു ദിവസങ്ങളിലായി വൈകിട്ട് 6 മുതൽ 7.30 വരെ നടത്തുന്ന യജ്ഞം 26ന് സമാപിക്കും.
ദിവസേന ഒരു ജ്ഞാനവല്ലരി എന്ന ക്രമത്തിലാണ് വ്യാഖ്യാനം. കേരളത്തിലെ വിവിധ യൂണിയനുകളിലെ ശ്രീനാരായണ ദർശന പഠന കേന്ദ്രത്തിലെ പഠിതാക്കളും വിദേശരാജ്യങ്ങളിലുള്ള ഗുരുഭക്തരും പങ്കാളികളാകും. സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്. 25 വരെ പഠന - പാഠന പ്രക്രിയയും 26ന് വിദ്യാരംഭവും നടക്കും. ഒമ്പത്ദിവസങ്ങളിലായി വൈകിട്ട് 6 മുതൽ 7.30 വരെയാണ് ബ്രഹ്മയജഞം നടക്കുന്നത് . ഇതിനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് ദിവസേന നവമാദ്ധ്യമങ്ങൾ വഴി നൽകും. മുൻ വർഷം എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയനിൽ ഈ ചടങ്ങു നടത്തിയിരുന്നു. ഫോൺ: 9447804190.