ആലപ്പുഴ: വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെആഭിമുഖ്യത്തിൽ വിവിധകലകളുടെ സൗജന്യ ഓൺലൈൻ പരിശീലനക്കളരി 24 ന് ആരംഭിക്കും.അഭിനയം, നാടകചലച്ചിത്ര സംവിധാനം, തിരക്കഥാരചന, എഡിറ്റിംഗ്,മലയാളം ടൈപ്പിംഗ്, ഫോട്ടോഷോപ്പ്, വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങളിലാണ് പരിശീലനം.പങ്കെടുക്കാൻ താല്പര്യമുളളവർ 9495440501 എന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ ആര്യാട് ഭാർഗവൻ അറിയിച്ചു.