അമ്പലപ്പുഴ: 74ാമത് പുന്നപ്ര-വയലാർ സമരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമര ഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്തുന്നതിനുള്ള പതാക അമ്പലപ്പുഴ–പുറക്കാട് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നിന്ന് എത്തിച്ചു. വാരാചരണ കമ്മിറ്റി സെക്രട്ടറി കെ. അശോകനിൽ നിന്ന് പ്രസിഡന്റ്‌ പി .സുരേന്ദ്രൻ ഏറ്റുവാങ്ങിയാണ്‌ സമരഭൂമിയിൽ എത്തിച്ചത്. എസ്. ശ്രീകുമാർ, വി. സി .മധു, വി .എസ്. മായാദേവി, പി .ലിജിൻ കുമാർ, വൈ. പ്രദീപ്, വി. ആർ. അശോകൻ ,കെ .കൃഷ്ണമ്മ എന്നിവർ പങ്കെടുത്തു‌. സമരഭൂമിയിൽ സ്ഥാപിക്കുന്നതിനുള്ള കൊടിമരം സമര സേനാനി ഹനുമാൻ പറമ്പിൽ എച്ച് .കെ. ചക്രപാണിയുടെ മകൻ എച്ച് .സി. ധനപാലനിൽ നിന്ന് വാരാചരണ കമ്മിറ്റി സെക്രട്ടറി കെ. മോഹൻകുമാർ ഏറ്റുവാങ്ങി സമരഭൂമിയിൽ എത്തിച്ചു. എച്ച്. സലാം, എ. ഓമനക്കുട്ടൻ, എ .പി. ഗുരുലാൽ, ടി. എസ്. ജോസഫ്, ഗീതാ ബാബു, സി. വാമദേവൻ, ഉദയഭാനു എന്നിവർ പങ്കെടുത്തു. വൈകിട്ട്‌ അഞ്ചോടെ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ .കെ .ജയൻ പതാക ഉയത്തി. സി .എച്ച് .കണാരൻ അനുസ്മരണ യോഗത്തിൽ എ .എം. ആരിഫ് എം .പി, സി.പി എം ഏരിയ സെക്രട്ടറി എ .ഓമനക്കുട്ടൻ, ഇ. കെ. ജയൻ എന്നിവർ സംസാരിച്ചു. പി .ജി .സെെറസ് അധ്യക്ഷത വഹിച്ചു. കെ .മോഹൻ കുമാർ സ്വാഗതം പറഞ്ഞു.