
പൂച്ചാക്കൽ: പള്ളിപ്പുറം ഫുഡ് പാർക്കിൽ നിന്ന് കൈതപുഴ കായലിലേക്ക് മലിനജലം ഒഴുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം പഞ്ചായത്തിനുമുന്നിൽ ഉപരോധ സമരം നടത്തി. പ്രസിഡന്റ് അഡ്വ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം മണ്ഡലം പ്രസിഡന്റ് മുരളി മഠത്തറ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ബിജു, അജിത്ത്കുമാർ ,ഗോപി തിരുനെല്ലൂർ തുടങ്ങിയവർ സംസാരിച്ചു.