
അമ്പലപ്പുഴ:പുന്നപ്രയിലെ ആർ.ഒ പ്ലാന്റുകൾ പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന യോഗം പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് അനിൽ കല്ലൂപറമ്പിൽ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി ഹസൻ പൈങ്ങാമഠം ,നിസാർ വെള്ളാപ്പള്ളി ,സുലൈമാൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.