ambala

അമ്പലപ്പുഴ:സംസ്ഥാന സർക്കാരിന്റെ പ്രാവാസി വിരുദ്ധ നിലപാടുകൾക്കെതിരെ പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ നോർത്ത്‌ വില്ലേജ്‌ ഓഫീസ്‌ ,പുറക്കാട്‌ വില്ലേജ്‌ ഓഫീസ്‌ എന്നിവിടങ്ങളിൽ ധർണ്ണ നടത്തി. അമ്പലപ്പുഴ നോർത്ത്‌ വില്ലേജ്‌ ഓഫീസിനു മുന്നിൽ നടന്ന ധർണ അമ്പലപ്പുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ്.‌ പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ഉണ്ണി കൊല്ലമ്പറമ്പ്‌ അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന സെക്രട്ടറി യു. എം .കബീർ,മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബിന്ദു ബൈജു, ജില്ലാ പഞ്ചായത്ത്‌ അംഗം എ .ആർ. കണ്ണൻ,ഒ .ബി .സി കോൺഗസ്‌ സംസ്ഥാന സെക്രട്ടറി രാജേഷ്‌ സഹദേവൻ, സുരേഷ്‌ ബാബു,ഷിതഗോപി,വി. ആർ .രജിത്ത്‌,എം. റഫീക്ക്‌, സി. എം. റഷീദ്‌,അനസ്‌,എന്നിവർ പ്രസംഗിച്ചു. പുറക്കാട് വില്ലേജ് ഓഫിസിനു മുന്നിൽ നടന്ന ധർണ്ണ ഡി.സി.സി സെക്രട്ടറി എസ്.സുബാഹു ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു , സി.രാജു ,എച്ച്, ഇസ്മയിൽ, വി .ശശികാന്ദ് , യു. നാസർ, ബി.ശശി , എസ്.സക്കീർ എന്നിവർ പ്രസംഗിച്ചു.