
ആലപ്പുഴ: മെഡിക്കൽ കോളേജ് ജീവനക്കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ പ്ലംബർ പാലസ് വാർഡിൽ കുണ്ടേലാറ്റുചിറ വീട്ടിൽ രാമദാസ് (59) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 ന് വീട്ടിൽ നിന്ന് ജോലിക്കിറങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലളിതാംബിക. മക്കൾ: ശ്രീകുമാർ, ഹരികുമാർ, ഗണേഷ് കുമാർ. മരുമകൾ: ശ്രുതി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30-ന് വലിയ ചുടുകാട് ശ്മശാനത്തിൽ.