ചാരുംമൂട്: എൻ.ഐ.എ അറസ്റ്റ് ചെയ്ത ജാർഖണ്ഡിലെ ജസ്യൂട്ട് വൈദികനായ സ്റ്റാൻ സ്വാമിയെ ജയിൽ മോചിതനാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോസ് തോമസ് കണ്ണാട്ട് ആവശ്യപ്പെട്ടു. ആദിവാസികൾക്കൊപ്പം നിന്ന് അവരുടെ അവകാശങ്ങൾക്കുവേണ്ടി ശക്തമായ നിലപാടു സ്വീകരിച്ചു പോന്ന വൈദികനാണ് അദ്ദേഹം. ജാർഖണ്ഡ് സർക്കാരിന്റെ തെറ്റായ നയങ്ങളോടും നിയമങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചത് കാരണമാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ബിനോസ് പ്രസ്താവനയിൽ പറഞ്ഞു.