ആലപ്പുഴ: പാതിരപ്പള്ളി എക്സൽ ഗ്ളാസ് ഫാക്ടറിയുടെ ഇ ലേലം ഇന്നലെയും നടന്നില്ല. കഴിഞ്ഞ മാസം 24ന് ലേലം നിശചയിച്ചിരുന്നെങ്കിലും അന്നും ആരും പങ്കെടുത്തിരുന്നില്ല. തുടർന്നാണ് ഇന്നലത്തേക്ക് മാറ്റിയത്. വാലുവേഷന്റെ 10 ശതമാനം തുക കുറച്ചായിരുന്നു ഇന്നലെ ഇലേലം വെച്ചത്.ദേശീയപാതയോരത്തുള്ള 18 ഏക്കറും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും, ചേർത്തല പള്ളിപ്പുറത്ത് രണ്ട് ബ്ളോക്കുകളിലെ അഞ്ച് ഏക്കറുമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യഥാർത്ഥ വിലയല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 200 കോടിയിലധികം ലഭിക്കാവുന്ന സ്വത്തിന് 99.4 കോടിയാണ് വിലയിട്ടിരിക്കുന്നത്. കുറച്ച വിലയ്ക്ക് കച്ചവടം നടത്താൻ മാനേജ്മെന്റ് ശ്രമിക്കുന്നതായി കാണിച്ച് തൊഴിലാളികൾ കോടതിയെ സമീച്ചിരുന്നു. ലഭിക്കുന്ന ടെണ്ടർ കോടതിയുടെ അനുമതിയോടെയേ ഉറപ്പിക്കാവൂ എന്ന് കോടതി നിർദേശിച്ചിരുന്നു.