എടത്വാ: സ്‌കൂട്ടർ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞ് കോളേജ് അദ്ധ്യാപികയ്ക്ക് പരിക്കേറ്റു. എടത്വാ സെന്റ് അലോഷ്യസ് കോളേജ് അദ്ധ്യാപികയും ചെക്കിടിക്കാട് പടിഞ്ഞാറേക്കര സുജാത കുമാറിന്റെ ഭാര്യയുമായ ഇന്ദുവിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വീട്ടിലേയ്ക്ക് മടങ്ങവേ ചെക്കിടിക്കാട് പടിഞ്ഞാറേക്കര തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞാണ് അപകടം. ആഴമേറിയ തോട്ടിൽ വീണ ഇന്ദുവിനെ സുജാത കുമാറും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ് കരയ്ക്ക് എത്തിച്ചത്.