george

എടത്വ: കളത്തിൽ കോനാട്ട് ജോർജ് ജോസഫ് (ജോയി സാർ,84,റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. എടത്വ സെന്റ് അലോഷ്യസ് എൽ.പി.എസ്, സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായും തായങ്കരി സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിൽ പ്രധാനാദ്ധ്യാപകനായും എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി കൈക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ത്രേസ്യാമ്മ ജോസഫ് . മക്കൾ: ലൂസിയാമ്മ (യു.എസ്.എ), ജോർജ്ജുകുട്ടി, ഫാ. ജോസ് കോനാട്ട് , ലിസമ്മ, ജെയിംസുകുട്ടി, തോമാച്ചൻ, ബേബിച്ചൻ (ആഗ്ര), സിബിച്ചൻ, ലീന. മരുമക്കൾ: തമ്പി , സാലി , ജോമിച്ചൻ , ലിസി, മറിയമ്മ, റീന, ലിജി, ബാബു.