മാവേലിക്കര :അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളകോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണയുടെ ഭാഗമായി തെക്കേക്കര മണ്ഡലം കേരള കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തെക്കേക്കര വില്ലേജ് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. സമരം തോമസ്.സി കുറ്റിശ്ശേരി ഉദ്ഘാടനം ചെയ്തു. റോയി വർഗ്ഗീസ്, റെജി സാം, എബി മാവേലിക്കര തുടങ്ങിയവർ സംസാരിച്ചു.