മാവേലിക്കര: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനെതിരെ കിസാൻ കോൺഗ്രസ് തഴക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. കേരള പ്രദേശ് ഗാന്ധിദർശൻ വേദി ആലപ്പുഴ ജില്ലാ ചെയർമാൻ സജി തെക്കേതലക്കൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവരാമൻ അധ്യക്ഷനായി. കിസാൻ കോൺഗ്രസ് മാവേലിക്കര നിയോജകമണ്ഡലം സെക്രട്ടറി ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് എ.കേശവൻ, മണ്ഡലം സെക്രട്ടറി വിശ്വംഭരൻ എന്നിവർ സംസാരിച്ചു.