മുതുകുളം :ചിങ്ങോലി ശ്രീ കാവിൽപടിക്കൽ ദേവീ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തോടനുബന്ധിച്ചു നടത്തിയ രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം 24, 25, 26 തീയതികളിൽ ക്ഷേത്ര സന്നിധിയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു . 24 ന് വൈകിട്ട് 3 മണിക്ക് എൽ.പി, യു.പി വിഭാഗത്തിൽപ്പെട്ടവർക്കും, 25ന് 3 ന് എച്ച്.എസ്.വിഭാഗത്തിനും 26 ന് രാവിലെ 8 ന് എച്ച്.എസ്.എസ് - മുതിർന്നവർക്കും സമ്മാനങ്ങൾ നൽകും.