darna

മുതുകുളം :കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ല് പിൻവലിക്കുക,നെല്ല് സംഭരണം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് ആറാട്ടുപുഴ കൃഷി ഭവന് മുന്നിൽ ധർണ നടത്തി. ഡി.സി.സി അംഗ കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ആറാട്ടുപുഴ മണ്ഡലം പ്രസിഡന്റ് പി. വിജയന്റെ അദ്ധ്യക്ഷത വഹിച്ചു. കെ.പി.കലാധരൻ , എം.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു