മാവേലിക്കര: നഗരസഭ പരിധിയിൽ സ്ഥാപിച്ച എൽ.ഇ.ഡി വിളക്ക് പദ്ധതിയിൽ അഴിമതി നടന്നെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ സമരം ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കെ.എൽ.മോഹൻലാൽ, അനിവർഗീസ്, പഞ്ചവടി വേണു, കണ്ടിയൂർ അജിത്ത്, വർഗീസ് പോത്തൻ, രമേശ് ഉപ്പാൻസ്, പ്രസന്നാബാബു, കൃഷ്ണകുമാരി, സജീവ് പ്രായിക്കര, പി.പി.ജോൺ, രാജപ്പൻ, ചിത്രാമ്മാൾ തുടങ്ങിയവർ സംസാരിച്ചു.