hair

മാന്നാർ : കാൻസർ രോഗബാധിതർക്ക് തലമുടി ദാനം ചെയ്തു രണ്ടു വിദ്യാർത്ഥിനികൾ മാതൃകയായി. പാവുക്കര സ്‌നേഹാലയം വീട്ടിൽ സബിൻ - രമ്യ ദമ്പതികളുടെ മകളും ശ്രീ ഭുവനേശ്വരി സ്‌കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ സ്‌നേഹ സബിനും, കരുവേലിൽ രാജേന്ദ്രന്റെ മകളും മാന്നാർ നായർ സമാജം ഗേൾസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ആദിത്യ രാജ് എന്നിവരാണ് തലമുടി മുറിച്ചു നൽകിയത്.