
മുതുകുളം : ക്ഷേത്രത്തിൽ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് മരിച്ച ഭാരവാഹിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി കുമ്പളത്തേരിൽ ധർമജൻ (62, വിമുക്ത ഭടൻ) ആണ് മരിച്ചത്. പെരുമ്പള്ളി ലക്ഷ്മി വിനായക സരസ്വതി ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്ററായ ധർമ്മജന് ഇന്നലെ രാവിലെ 11മണിയോടെ ക്ഷേത്രത്തിൽ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു . ക്ഷേത്രം ഭാരവാഹികൾ ഉടനെ കായംകുളം എബനേസർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. തുടർന്നു കായംകുളം താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ: വിജയമണി. മക്കൾ: ശ്രീകണ്ഠദാസ് , അയ്യപ്പദാസ്. മരുമക്കൾ: ഗസ്നി, ശ്രുതി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തി.