
കായംകുളം: കണ്ടല്ലൂർ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എൻ.സി ഒഫീഷ്യൽ ഗ്രൂപ്പിന്റെ സഹായത്തോടുകൂടി തുടങ്ങിയ ഐ.ടി സെല്ലിന്റെ ഉദ്ഘാടനം മുൻ കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. സി ആർ ജയപ്രകാശ് നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് ബി.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. എ.ജെ ഷാജഹാൻ, എൽ. വേലായുധൻപിള്ള,എൻ. രാജഗോപാൽ,കെ.എസ്. ജീവൻ, ഈരിക്കൽ ബിജു, സുജിത് സുകുമാരൻ,എം ലൈലജൻ, വേലഞ്ചിറ സുകുമാരൻ, എസ്.ശിവപുത്രൻ,വി കെ സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു. ജില്ലയിൽ കണ്ടല്ലൂർ സൗത്ത് മണ്ഡലത്തിലാണ് ഐ ടി സെല്ലിന് തുടക്കം കുറിച്ചത്.