കായംകുളം: പുല്ലുകുളങ്ങരയിൽ മൂന്ന് ലിറ്റർ സ്പിരിറ്റും 660 ലിറ്റർ സ്പിരിറ്റ് ചേർത്ത കള്ളും പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. സുരേഷ് മണിവേലിൽ, വിജിത്ത് എന്നിവരെയാണ് പിടികൂടിയത്. ഒരു പിക്കപ്പ് വാനും പിടിച്ചെടുത്തു. കായംകുളം റേഞ്ചിലെ ഒന്നും നാലും ഗ്രൂപ്പുകളിലേയും മാവേലിക്കര റേഞ്ചിലെ നാലാം ഗ്രൂപ്പിലെയും കള്ളുഷാപ്പുകളിലേക്കും പാലക്കാട് നിന്ന് കൊണ്ടുവന്ന പെർമിറ്റ് കള്ളിൽ സ്പിരിറ്റ് ചേർത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അറസ്റ്റ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശശികുമാർ നേതൃത്വം നൽകി.