ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി പഞ്ചായത്തിൽ ചെമ്പുമ്പുറത്ത് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ സ്ഥലത്ത് സ്ഥാപിക്കുന്ന മൾട്ടിപർപ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി കാറ്റിൽ ഷെഡ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 11ന് മന്ത്രി കെ.രാജു നിർവഹിക്കും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ചാക്കോ, ചെമ്പുംപുറം ക്ഷീരസംഘം പ്രസിഡന്റ് ചാക്കോ ചാക്കോ, ചമ്പക്കുളം ക്ഷീര വികസന ഓഫീസർ ആർ .സുജാത , ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനുപമ.എ,നെടുമുടി ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ പണിക്കർ, പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പേറഷൻ ചീഫ് എൻജിനിയർ ജോസ്.എച്ച്. ജോൺസ് എന്നിവർ പങ്കെടുക്കും.