വള്ളികുന്നം: ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലിയോടനുബന്ധി​ച്ച് നടത്തുന്ന ശ്രദ്ധേയമായ കാരൃമാണ് നിർദ്ധന കുടുംബങ്ങൾക്കുള്ള ഭവനനിർമ്മാണ പദ്ധതിയെന്ന് എം.എം. ഹസൻ പറഞ്ഞു.

വള്ളികുന്നത്ത് യൂത്ത് കോൺഗ്രസ് നടപ്പിലാക്കുന്ന നൂറുദിനകർമ്മ പരിപാടിയിലെ നിർദ്ധന കുടുംബത്തിനുള്ള വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ കമ്മിറ്റി ചെയർമാൻ മഠത്തിൽ ഷുക്കൂർ അദ്ധൃക്ഷത വഹിച്ചു.കെ.കെ.ഷാജു , കെ പി സി സി സെക്രട്ടറിമാരായ കെ.പി.ശ്രീകുമാർ, എൻ.രവി, ജനശ്രീ ജില്ലാ ചെയർമാൻ കെ.കെ.നൗഷാദ്, കെ.ജി.ഷാ, ബി.രാജലക്ഷ്മി, ജീ.രാജീവ്കുമാർ, പി.രാമചന്ദ്രൻപിള്ള,ശാനിശശി, എസ്.വൈ.ഷാജഹാൻ, വള്ളികുന്നം ഷൗക്കത്ത്, നന്ദനംരാജൻപിള്ള ,എം.കെ.ബിജുമോൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മീനുസജീവ്, ലിബിൻ ഷാ, ജലീൽഅരീക്കര, തുടങ്ങിയവർ സംസാരിച്ചു.