കറ്റാനം: കാർഷിക ബിൽ പിൻവലിക്കുക, നെല്ല് സംഭരണ പദ്ധതി അട്ടിമറിക്കാനുള്ള നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഭരണിക്കാവ് കൃഷി ഭവന് മുന്നിൽ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി .കെ.പി.സി സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാഘാടനം ചെയ്തു. കർഷക കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അദ്ധ്യഷത വഹിച്ചു. ഭരണിക്കാവ് വാസുദേവൻ,ചിറപ്പുറത്തു മുരളി, ടി.ടി സജീവൻ, കട്ടച്ചിറ താഹ,കെ ഗോപാലകൃഷ്ണൻ, ചേലക്കാട്ട് രാധാകൃഷ്ണൻ,ഭരണിക്കാവ് ഗോപൻ, കട്ടച്ചിറ ശ്രീകുമാർ, ടി. രാജൻ, പഞ്ചായത്ത്‌ മെമ്പർമാരായ, വയലിൽ സന്തോഷ്‌, നിഷ കെ സാം, അമ്പിളി, അസീസ് വല്ലാറ്റിൽ, രവിമന്നത്ത് എന്നിവർ സംസാരിച്ചു