മാവേലിക്കര: കേരള പബ്ളിക്ക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 20, 21 തീയതികളിൽ സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധയോഗം നടത്തി. ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറർ സിറാജുദീൻ വെളളാപ്പള്ളി ഉദ്ഘാടനം ചെയ്തു. സാവിത്രി.എം, ബൈജു കെ.പി എന്നിവർ സംസാരിച്ചു. സബ് സെന്ററുകളിൽ ബി.എസ്.സി നഴ്സുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഹെൽത്ത് ഇൻസ്പെക്ടേഴ്സ് വിഭാഗത്തിന് സ്റ്റാറ്റ്യുട്ടറി യൂണിഫോം അനുവദിക്കുക, സ്ഥലംമാറ്റം ഓൺലൈനാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്ന സമരം.