
മാവേലിക്കര: സിവിൽ സർവീസ് പരിശീലനം നൽകുന്ന മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് നയിക്കുന്ന വേദിക് ഐ.എ.എസ് അക്കാഡമിയുടെ ഓഫ് കാമ്പസ് മാവേലിക്കരയിൽ പ്രവർത്തനം ആരംഭിച്ചു. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഓഫ് ക്യാമ്പസ് സെന്റർ ഡയറക്ടർ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. വേദിക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സൈമൺ തരകൻ മുഖ്യപ്രഭാഷണം നടത്തി. എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കായി ഒൺലൈൻ ക്ലാസ് അംരംഭിച്ചതായി സെന്റർ ഡയറക്ടർ ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫോൺ: 9745333000.