ആലപ്പുഴ : ആലപ്പുഴ നഗരസഭ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനവും ശതാബ്ദി ആഘോഷ സമാരംഭവവും നാളെ രാവിലെ 10.30 ന് മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കും.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സൂം മീറ്റിംഗായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. മുൻ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് സ്വാഗതം പറയും. മുനിസിപ്പൽ എൻജിനീയർ ആർ.എസ്.അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജനസേവനകേന്ദ്രം ഉദ്ഘാടനം മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കും താക്കോൽദാനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൗൺസിൽ ഹാൾ ഉദ്ഘാടനം കെ.സി.വേണുഗോപാൽ എം.പിയും ജലസംഭരണികളുടെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി യും നിർവഹിക്കും. വൈസ് ചെയർപേഴ്സൺ സി.ജ്യോതിമോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബഷീർ കോയാപറമ്പിൽ, ബിന്ദു തോമസ്, അഡ്വ.എ.എ.റസാഖ്, മോളി ജേക്കബ്ബ്, അഡ്വ.ജി.മനോജ്കുമാർ, ഡി.പി.സി അംഗം സീനത്ത് നാസർ, പ്രതിപക്ഷനേതാവ് ഡി.ലക്ഷ്മണൻ, എ.എം.നൗഫൽ, റമീസത്ത്, ആർ.ഹരി, സജീന ഹാരിസ്, നബീസ അക്ബർ എന്നിവർ സംസാരിക്കും. നഗരസഭാ മുൻഅദ്ധ്യക്ഷരായ അഡ്വ.ഷാനിമോൾ ഉസ്മാൻ ,എ.എ.ഷുക്കൂർ, പി.പി.ചിത്തരഞ്ജൻ, എം.കൊച്ചുബാവ, സോണി.ജെ.കല്യാൺകുമാർ, ലളിതമ്മ സോമനാഥൻ, മേഴ്സി ഡയാന മാസിഡോ എന്നിവരെ ആദരിക്കും. മുനിസിപ്പൽ സെക്രട്ടറി കെ,കെ,മനോജ് നന്ദി പറയും.