
ആലപ്പുഴ:- മുൻ കേന്ദ്ര മന്ത്രിയും എം.എൽ.എ യും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. ഹെൻട്രി ഓസ്റ്റിന്റെ ജന്മശതാബ്ദി ആഘോഷം കെ.പി.സി.സി - ഒബിസി ഡിപ്പാർട്ടുമെൻ്റ് അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ഉദ്ഘാടനം ചെയ്തു. സാർവദേശീയ തലത്തിൽ വ്യക്‌തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയായിരുന്നു ഡോ. ഹെൻട്രി ഓസ്റ്റിനെന്ന് രാജേഷ് അഭിപ്രായപ്പെട്ടു. ബ്ലോക്ക് ചെയർമാൻ സജു കളർകോട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ നവാസ്, രതീഷ്, പ്രജിത്ത് പുത്തൻവീട്ടിൽ, വി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.