ഹരിപ്പാട്: നഗരസഭയുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സി.പി.ഐ ജനകീയ കുറ്റപത്രസമർപ്പണ പരിപാടി സംഘടിപ്പിച്ചു .

ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണത്തിന് അഞ്ചര കോടിയോളം രൂപയും എം.എൽ.എ ഒരു കോടി രൂപയുടെ വാഗ്ദാനവും നൽകി​യി​ട്ടും രണ്ടുനില കെട്ടിടം മാത്രം പണിയുന്നതിലാണ് നഗരസഭ താത്പര്യം കാട്ടി​യത്. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഉന്നത നിലവാരമുള്ള സ്റ്റേഡിയം പണിയുവാൻ ബഡ്ജറ്റിൽ 5 കോടി നീക്കിവച്ചിട്ടും പദ്ധതി കടലാസിലൊതുക്കി. ഈ ആരോപണങ്ങളുന്നയി​ച്ചായി​രുന്നു പ്രതി​ഷേധം.

ഏഴിക്കകത്ത് ജംഗ്ഷനിൽ നടന്ന പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്തു. ആർ.മുരളീധരൻ അദ്ധ്യക്ഷനായിരുന്നു. ആശുപത്രി ജംക്ഷനിൽ സി.പി.ഐ ജില്ലാ അസി സെക്രട്ടറി ജി.കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു.ഗോപി ആലപ്പാട് അദ്ധ്യക്ഷനായിരുന്നു. ടൗൺ ഹാൾ ജംക്ഷനിൽ ജില്ലാ എക്സി അംഗം എൻ.സുകുമാരപിള്ള ഉദ്ഘാടനം ചെയ്തു.കെ.കൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. കച്ചേരി ജംക്ഷനിൽ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ ഉദ്‌ഘാടനം ചെയ്തു.സാജൻ പി കോശി അദ്ധ്യക്ഷനായിരുന്നു. നങ്യാർകുളങ്ങര ജംക്ഷനിൽ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സി.എ.അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. രഘുനാഥപിള്ള അദ്ധ്യക്ഷനായിരുന്നു. വെട്ടുമേനിയിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എ.അജികുമാർ ഉദ്ഘാടനം ചെയ്തു.വി.കൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ഡാണാപ്പടി ജംഗ്ഷനിൽ ജില്ലാ കൗൺസിൽ അംഗം ഡി.അനീഷ് ഉദ്ഘാടനം ചെയ്തു.അനിൽ വെട്ടു വേനി അദ്ധ്യക്ഷനായിരുന്നു.മണ്ണാറശാല ജംക്ഷനിൽ ജില്ലാ കൗൺസിൽ അംഗം പി.ബി.സുഗതൻ ഉദ്ഘാടനം ചെയ്തു.ടി.വിനോദ് അദ്ധ്യക്ഷനായിരുന്നു. മാധവാ ടൗൺ ഹാൾ ജംക്ഷനിൽ മണ്ഡലം കമ്മറ്റി അംഗം അഡ്വ ശ്രീമോൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.ടി.കൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ത്രിവേണി ജംക്ഷനിൽ ലോക്കൽ സെക്രട്ടറി ജി.സിനു ഉദ്ഘാടനം ചെയ്തു. പി.വിനോദിനി അദ്ധ്യക്ഷയായിരുന്നു. നെടുന്തറയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ദിലീപ് ഉദ്ഘാടനം ചെയ്തു. ജോമോൻ കുളഞ്ഞി കൊമ്പിൽ അദ്ധ്യക്ഷനായിരുന്നു.