മാവേലിക്കര: കല്ലുമല സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 25 മുതൽ നവംബർ ഒന്നുവരെ നടക്കും. 25ന് രാവിലെ 8ന് കുർബാന. ഫാ.എബി ഫിലിപ് കാർമികത്വം വഹിക്കും. 10ന് കൊടിയേറ്റ്, 2ന് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഓൺലൈനിൽ ക്വിസ് മത്സരം. 28ന് വൈകിട്ട് 7ന് കൺവൻഷൻ. പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ.എബി ഫിലിപ് ഉദ്ഘാടനം ചെയ്യും. 30 വരെ വൈകിട്ട് 7ന് കൺവൻഷൻ. 1ന് രാവിലെ 8ന് അലക്സിയോസ് മാർ യൗസേബിയോസിന്റെ കാർമികത്വത്തിൽ കുർബാന, കൊടിയിറക്ക്.