ഹരിപ്പാട്: നിർധനരായ കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയായ ജൽജീവൻ മിഷന്റെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം 9-ാം വാർഡിൽ പഞ്ചായത്തു പ്രസിഡന്റ് ബി.അമ്മിണി നിർവഹിച്ചു. വാർഡ് മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ജി.ശ്രീകല , കോൺട്രാക്ടർ കെ.മനോഹരൻ, വാട്ടർ അതോറിട്ടി ലൈസൻസ്ഡ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രവികുമാർ.ആർ, എം.മനോജ് എന്നിവർ പങ്കെടുത്തു . ഈ സാമ്പത്തിക വർഷം പഞ്ചായത്തിൽ ആകെ 98 വീടുകൾക്കാണ് ഈ പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കുന്നത്. 926000 രൂപയാണ് ഇതിന്റെ ആകെ ചെലവ്. ഇതിൽ 45ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും 15ശതമാനം ഗ്രാമപഞ്ചായത്തും ശതമാനം ഗുണഭോക്താവും ആണ് വഹിക്കുന്നത്.