ഹരിപ്പാട്: പാചകം ചെയ്യുന്നതിനിടെ പാചക വാതകം ചോർന്നെങ്കിലും അപകടം ഒഴിവായി. ഹരിപ്പാട് പി.ഡ ബ്ളി യു ഡി.ഓഫീസിന് സമീപം കുറ്റിക്കാട് ലക്ഷം വീട് കോളനിയിൽ സുന്ദരനാചാരിയുടെ വീട്ടിൽ ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. ഗ്യാസ് സിലണ്ടറിന്റെ നോബ് ഇളകിയതായിരുന്നു കാരണം. ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തി നോബ് അടച്ചാണ് അപകടം ഒഴിവാക്കിയത്.