
മാന്നാർ: ആദായനികുതിയുടെ പരിധിയിൽ വരാത്ത 60 വയസ് കഴിഞ്ഞ കർഷകർ, ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും പ്രതിമാസം 10000 രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടു് കേരള കോൺഗ്രസ് (എം) മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷൻ ചാക്കോ കയ്യത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എം.മാത്യു ,പരമേശ്വരൻ, മാത്യൂ ജോസ്, തോമസുകുട്ടി, അച്ചൻകുഞ്ഞ് എന്നിവർ സംസാരിച്ചു.