
ചേർത്തല:വയലാർ രക്തസാക്ഷി വാരണാചരണത്തിന് തുടക്കമിട്ട് വയലാറിലും മേനാശേരിയിലും പതാക ഉയർന്നു.വയലാറിൽ സമരസേനാനി കെ.കെ.ഗംഗാധരനും മേനാശേരിയിൽ മുതിർന്ന നേതാവ് എൻ.കെ.സഹദേവനുമാണ് പതാക ഉയർത്തിയത്. 27വരെ ആൾക്കൂട്ടമൊഴിവാക്കിയാണ് വാരാചരണം.
വയലാറിൽ ഉയർത്താനുള്ള പതാക മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു സി.പി.ഐ സംസ്ഥാന കൗൺസിലംഗം എം.കെ.ഉത്തമന് കൈമാറി.എ.എം.ആരീഫ് എം.പി,മനു സി. പുളിയ്ക്കൻ,കെ.ജി.പ്രിയദർശൻ,എൻ.പി.ഷിബു,കെ.ആർ.രാമനാഥൻ,പി.ഡി.ബിജു എന്നിവർ പങ്കെടുത്തു.വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തിയ പതാക വാരാചരണ കമ്മറ്റി പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഏറ്റുവാങ്ങി.
പതാക ഉയർത്തലിന് ശേഷം നടന്ന ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,എം.കെ.ഉത്തമൻ,കെ.പ്രസാദ്,ടി.ടി.ജിസ്‌മോൻ,എ.ജി.അശോകൻ,എ.പി.പ്രകാശൻ, യു.മോഹനൻ,ജി.ബാഹുലേയൻ എന്നിവർ പങ്കെടുത്തു.വൈകിട്ടായിരുന്നു മേനാശേരിയിൽ പതാക ഉയർത്തൽ ടി.എം.ഷെറീഫ് അദ്ധ്യക്ഷനായി.പി.ഡി.ബിജു,സി.കെ.മോഹനൻ,എസ്.പി.സുമേഷ്,ടി.കെ രാമനാഥൻ,മോഹൻദാസ്, മുരളീധരൻ എന്നിവർ പങ്കെടുത്തു.