
മാന്നാർ: 102 വർഷത്തെ പഴമയുടെ ചരിത്രമുള്ള ചെങ്ങന്നൂരെ കല്ലിശേരി ടി.ബിക്ക് ഇനി പുതിയ മുഖം.
ടി.ബിയുടെ പുതിയ കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലേക്കെത്തുകയാണ്. കെട്ടിടം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്തതിനെത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് രണ്ടര കോടി രൂപ അനുവദിച്ചത്.
എം.സി റോഡിൽ ചെങ്ങന്നൂർ ഇറപ്പുഴ പാലത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ എത്തിയ സായിപ്പിന് താമസിക്കുന്നതിനാണ് കല്ലിശേരി ജംഗ്ഷന് സമീപം 1918ൽ ടി.ബി കെട്ടിടം സ്ഥാപിച്ചത്. പിന്നീട് 1985ൽ നിർമ്മിച്ച കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളിൽ നാലു മുറികളിൽ മാത്രം പ്രവർത്തിച്ചു വരികയായിരുന്നു ടി. ബി. നിലവിലെ കെട്ടിടത്തിന്റെ വടക്കുഭാഗത്തായാണ് പുതിയ കെട്ടിടം. രണ്ടു നിലകളിലായി 7800 ചതുരശ്ര അടി വിസ്തീർണത്തിലുള്ളതാണ് കെട്ടിടം.
.....................
ആകെ നിർമിക്കുന്നത്
14 മുറികൾ
നിലവിലുള്ള പ്രധാന കെട്ടിടത്തിലെ നാലു മുറികളും ഇതോടു ചേർന്ന മറ്റു മുറികളും പുതുക്കി പണിയും. ദൂരദർശൻ ഉപയോഗിച്ചിരുന്ന കെട്ടിടം ഏറ്റെടുത്ത് നവീകരിക്കും. ഇതോടെ ടിബിയിൽ 14 മുറികൾ ഉപയോഗത്തിൽ വരും. പുതിയ കിച്ചണും ആരംഭിക്കും.
........................
പുതിയ മന്ദിരത്തിൽ
ആറ് എ. സി ഡബിൾ മുറികൾ
ഒരു എ. സി സ്യൂട്ട് റൂം
800 ചതുരശ്ര അടിയുള്ള കോൺഫറൻസ് ഹാൾ
.........................
2.5
കെട്ടിടനിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത് രണ്ടര കോടി രൂപ
.....................................