
എടത്വാ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തലവടിയിൽ തരിശ് പുരയിടം കൃഷിയോഗ്യമാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിഷരഹിത ജൈവപച്ചക്കറി കൃഷി ആരംഭിച്ചത്. പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം 11ാം വാർഡ് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് നിർവ്വഹിച്ചു. കുറഞ്ഞ ചിലവിൽ വിഷരഹിത ജൈവ പച്ചക്കറി പൊതുജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയിൽ കൃഷി ആരംഭിച്ചതെന്ന് അജിത്ത് കുമാർ പിഷാരത്ത് പറഞ്ഞു. ജോയിന്റ് വി.ഡി.ഒ കെ. പ്രകാശ്, നിതീഷ് കുമാർ ആർ, സുഗത പി., സ്മിത ആർ,ഉമയമ്മ വിശ്വനാഥൻ, വത്സല കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.