noorumeni

പൂച്ചാക്കൽ: രണ്ടു പതിറ്റാണ്ടായി തരിശു കിടന്ന പള്ളിപ്പുറം തിരുനെല്ലൂർ പാടത്ത് നൂറ് മേനി വിളവ്. കർഷകരുടെയും ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലായിരുന്നു കൃഷി ചെയ്തത്. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി 40 തൊഴിലാളികളുടെ 1400 തൊഴിൽ ദിനങ്ങൾ ഉപയോഗിച്ചാണ് തരിശായി കിടന്ന പാടം കൃഷി യോഗ്യമാകിയത്. വൈറ്റില 6, ചെറുവിരിപ്പ്‌, എന്നീ ഇനങ്ങളാണ് വിതച്ചത്.കൃഷി ഉദ്യോഗസ്ഥരുടെ സാങ്കേതിക സഹായവും ജനപ്രധിനികളുടെയും പരമ്പരാഗത കർഷകരുടെയും മേൽനോട്ടവും സമ്പൂർണ്ണ വിളവിന് സഹായമായി . വാർഡ് മെമ്പർ കെ.എസ്. ബാബു, കൃഷി ഓഫീസർ അശ എ. നായർ, കൃഷി അസി. ശ്രീ. രാജേഷ്, ആത്മ അസി. ടെക്നോളജി മാനേജർ സജിമോൻ, കാർഷിക വികസന സമിതി അംഗം മോഹനകുട്ടി നായർ, സി.ഡി.എസ് ചെയർ പേഴ്സൺ വിജിമോൾ , തൊഴിലുറപ്പ് എ.ഇ. ജയകൃഷ്ണൻ തുടങ്ങിയവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.