ചേർത്തല:നഗരസഭയിലെ ആദ്യത്തെ ബി.ജെ.പി കൗൺസിലർ ഡി.ജ്യോതിഷിന്റെ പാർട്ടി വിടാനുള്ള തീരുമാനം പാർട്ടി നേതൃത്വം ഇടപെട്ടു പരിഹരിച്ചു.ഇന്നലെ ചേർന്ന ചേർത്തല മണ്ഡലം കമ്മി​റ്റിയോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്.സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പങ്കെടുത്ത യോഗത്തിൽ ജ്യോതിഷും പങ്കെടുത്തു.പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കാമെന്ന് യോഗത്തിൽ ജ്യോതിഷ് സമ്മതിച്ചതായറിയുന്നു.കഴിഞ്ഞ ദിവസമാണ് പാർട്ടി ടൗൺ ഈസ്​റ്റ് കമ്മി​റ്റി പ്രസിഡന്റിന് ജ്യോതിഷ് രാജിക്കത്ത് നൽകിയത്.
കൗൺസിലർ പാർട്ടിവിടുന്നെന്ന പ്രചരണം വ്യാജമാണെന്നും പാർട്ടിയുടെ വളർച്ചയിൽ വിറളിപൂണ്ടവരാണ് രാജിക്കത്തിന് പിന്നിലെന്നു നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ പറഞ്ഞു.
താൻ ബി.ജെ.പിയുടെ ഭാഗമാണെന്നും രാജിവെച്ചിട്ടില്ലെന്നും ജ്യോതിഷും അറിയിച്ചു.